പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം.ടി. വാസുദേവൻ നായരെ പുരോഗമന കലാ സാഹിത്യ സംഘം അത്തോളി പഞ്ചായത്ത് യുനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഡോ. എ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

തൻ്റെ സമകാലിക സാമൂഹിക പരിസരങ്ങളിലെ വ്യക്തി ജീവിതങ്ങളുടെ വേദനകളും ആശങ്കകളും അക്ഷരങ്ങളിൽ പകർത്തി ആസ്വാദക ഹൃദയങ്ങളെ നിർമ്മലമാക്കുന്ന കർമ്മമാണ് എം.ടി എഴുത്തിലൂടെ നിർവ്വഹിച്ചതെന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പുരോഗമന കലാ സാഹിത്യ സംഘം അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.ശേഖർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജയകൃഷ്ണൻ, പി.ശശികുമാർ, മനോജ്. എൻ. ടി, സുരേഷ് അക്ഷരി ,കെ. ഷിജിൻ, ശ്രീന. എൻ. ടി എന്നിവർ സംസാരിച്ചു. കെ. സി. വിജയൻ എം.ടി. വാസുദേവൻ നായർ രചിച്ച ഗാനം ആലപിച്ചു
