അത്തോളി സഹകരണ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ ഒപ്പറേഷൻ തിയേറ്റർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് വി പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ആശുപത്രി പ്രവർത്തനം ആരംഭിച്ച് 50 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി
അനാമയം ’50 എന്ന പേരിൽ സുവർണ്ണ ജൂബിലി വർഷം ആഘോഷിച്ചുവരികയാണ്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ആശ്വാസമേകുന്ന 50 വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൽ ഉൾപ്പെടുത്തി 2025 ജനുവരി 1 മുതൽ നിലവിലെ പരിശോധനാ ഫീസ് 100 രൂപയിൽ നിന്ന് 50 രൂപയായി കുറക്കുന്നതിന് ഭരണ സമിതി എടുത്ത തീരുമാനം ഉദ്ഘാടകൻ ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപിച്ചു.
സെക്രട്ടറി സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡണ്ട് കെ.കെ.ബാബു മാസ്റ്റർ , മെഡിക്കൽ ഓഫീസർ അർജുൻ എൻ.ഐ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എൻ. കെ രാധാകൃഷ്ണൻ സ്വാഗതവും ബേബി ബാബു നന്ദിയും പറഞ്ഞു.
