അത്തോളി: കലാ കായിക മേഖലയുടെ വളർച്ചക്ക് സൗകര്യമൊരുക്കുന്നതിന് അത്തോളിയിൽ സാംസ്കാരിക നിലയവും മിനി സ്റ്റേഡിയവും സ്ഥാപിക്കുന്നതിന് നടപടിയുണ്ടാവണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ഒരു കാലത്ത് കലാ സാംസ്കാരിക രംഗത്ത് ജില്ലാ – സംസ്ഥാന തലങ്ങളിൽ ഏറെ മികവുറ്റ സ്ഥാനമാണ് അത്തോളിക്ക് ഉണ്ടായിരുന്നത്. കലാ കായിക മേഖലകളിൽ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും സജീവമായിരുന്നു. ഇവയിലൂടെ മികച്ച കലാ പ്രതിഭകളും കായിക താരങ്ങളും വളർന്നു വരികയുണ്ടായി. സാംസ്കാരിക സമ്മേളനങ്ങളോ നാടകം തുടങ്ങിയ കലാ സംഗീത പരിപാടികളോ നടത്താൻ ഉപകരിക്കുന്ന സാംസ്കാരിക നിലയം സ്ഥാപിക്കണമെന്ന ആവശ്യം ഏറെ കാലമായി ഉന്നയിക്കപ്പെടുന്നതാണ്.
കലാ-കായിക -സാംസ്കാരിക മേഖലയുടെ പ്രോത്സാഹനത്തിനായി സാംസ്കാരിക നിലയവും മിനി സ്റ്റേഡിയവും യാഥാർത്ഥ്യമാക്കുന്നതിനുള്ള ഇടപെടൽ ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം ബാലുശ്ശേരി മേഖലാ വൈസ് പ്രസിഡണ്ട് സി.കെ. സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ടി.ശേഖർ അധ്യക്ഷത വഹിച്ചു. ഡോ. എ. സുരേഷ് കുമാർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. എം. റംഷാദ്, കെ.ടി. ശേഖർ എന്നിവർ ഗാന്ധി കവിതകൾ അവതരിപ്പിച്ചു. എം. ജയകൃഷ്ണൻ, സുരേഷ് അക്ഷരി , കെ.പി പ്രദീപ് കുമാർ, അനിൽ കുമാർ സി.പി എന്നിവർ സംസാരിച്ചു.

എം. ജയകൃഷ്ണൻ ( പ്രസിഡണ്ട്), കെ.ടി. ശേഖർ (സെക്രട്ടറി ), സുരേഷ് അക്ഷരി – (ജോ. സെക്രട്ടറി), ശ്രീന എം.ടി ( വൈസ് പ്രസിഡണ്ട് ) , പി.ശശികുമാർ ( ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ : സി.പി. അനിൽ കുമാർ, എം, റംഷാദ് ,കെ.പി. പ്രദീപ് കുമാർ,കെ.പി. ദാസൻ ,എൻ സുരേഷ് കുമാർ, കെ.ഷീബ, സുന്ദരൻ കോതങ്ങാട്, ദിനേശൻ കണ്ണിപ്പൊയിൽ, ബഷീർ മാസ്റ്റർ, എൻ.കെ. പവിത്രൻ, അനിൽ കുമാർ എസ്, നിഷ ശിവരാമൻ.
