അത്തോളി: കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കലും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എൻ.ടി മനോജ് ഉദ്ഘാടനം ചെയ്തു.

ഡോ. എ സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നാടക കലാകരൻ അഷ്റഫ് ചീടത്തിൽ, ജോയൻറ് സെക്രട്ടറി ഇ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വായനശാല പ്രസിഡണ്ട് കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.

വായനശാല സെക്രട്ടറി എൻ പ്രദീപൻ സ്വാഗതവും കെ.ടി ബാബു നന്ദിയും രേഖപ്പെടുത്തി. നാടക സീരിയൽ നടൻ റഷീദ് മണപ്പാട്ടിൽ, നാടൻപാട്ട് കലാകാരി ഷിബിന സിദ്ധാർത്ഥ് ,ഡോ. ആതിര രാജൻ, എം.എസ്. ഡബ്ളിയു റാങ്ക് ജേതാവ് റൈഹാന ഫിസ, ജൂനിയർ റിസർച്ച് ഫെലോ ശരണ്യ ബി, അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട റിഫാൻ ഹസ്സൻ എന്നിവരെ അനുമോദിച്ചു.
