കൂമുള്ളി:കുമുളളി പ്രദേശത്തെ എൽ എസ് എസ്, യു എസ് എസ് ,എസ് എസ്എൽ സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർഥികളെയും യൂണിറ്റി സ്വയം സഹായ സംഘം കൂമുള്ളിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.വിദ്യാഭ്യാസവും മാനവികതയും എന്ന വിഷയത്തിൽ ഡോക്ടർ പി . സുരേഷ് പ്രഭാഷണം നടത്തി.
ചടങ്ങിൽ ആറാമത് സംസ്ഥാന അമേച്ചർ ബോക്സിങ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ ശ്രീഹരി ,ബി എസ് സി നേഴ്സിങ് പരീക്ഷയിൽ ഏഴാം റാങ്കുകാരിയായ അൽക്കാമനോജ് എന്നിവരെയും ആദരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹരിദാസ് എടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് നമ്പർ ബൈജു കുമുള്ളി, ഗണേശൻ തെക്കേടത്ത് ,സുനിൽ കുമുള്ളി , അഡ്വക്കേറ്റ് സുരേഷ് ,പി പി രതീഷ് , ടി സൂര്യ എന്നിവർ സംസാരിച്ചു
