പാലോറ: പാലോറ ഹൈസ്കൂൾ 1994 എസ്.എസ്.എൽ.സി. ബാച്ചിന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ‘മധുരമാമ്പഴം’ ഏഴാം വാർഷികം ആഘോഷിച്ചു. പാലോറ ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്ടീച്ചർ സരിത ടീച്ചർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
വാർഷികാഘോഷത്തോടനുബന്ധിച്ച് പാലോറ ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി ഒരുക്കിയ സ്മാർട്ട് ക്ലാസ് മുറിയിലേക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ 20 ചെയറുകൾ സംഭാവന ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബഷീർ ചെയറുകൾ ഏറ്റുവാങ്ങി.
മധുര മാമ്പഴം കൂട്ടായ്മ അഡ്മിൻ പാനൽ അംഗം ബിജു നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് കക്കഞ്ചേരി സ്വാഗതവും മൻസൂർ നാറാത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഗസിത,ലിനിത,ഷിജു പാലോളി,രമേശൻ,സജീവൻ കളരിക്കൽ,രാകേഷ് എസ് എൻ,ഷീന വി സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
