അത്തോളി : പത്താം തരം വിദ്യാർത്ഥികളുടെ പഠന നിലവാരം ജീവിത സാഹചര്യങ്ങളും മനസ്സിലാക്കി അവരെ ചേർത്തുപിടിക്കാൻ അത്തോളി ജി എച്ച് എസ് എസിൻ്റെ കൂടെയുണ്ട് പദ്ധതി.
അയിഷജസ്സ എന്ന വിദ്യാർത്ഥിയുടെ ഗൃഹസന്ദർശനം നടത്തി ഒക്ടോബർ 9 ന് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പ്രധാന അധ്യാപിക പി. പ്രസീജ, വിജയോത്സവം കൺവീനർ സൈഫുന്നീസ ടി . പി , പി.ടി.എ. പ്രസിഡണ്ട് വിഎം ഷിജു, എന്നിവർ നേതൃത്വം നൽകി.
കുട്ടികളെ അടുത്തറിയുക, പഠനനിലവാരം, സാമൂഹികസാമ്പത്തിക അവസ്ഥകൾ മനസ്സിലാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ഉദ്ദേശങ്ങളാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പത്താം ക്ലാസിലെ ഇരുന്നൂറ്റി എഴുപത്തിഏഴ് വിദ്യാർത്ഥികളുടെ വീടുകളും പി.ടി.എ ഭാരവാഹികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ അധ്യാപകർ സന്ദർശിച്ചു. അദ്ധ്യാപകർ എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഗൃഹസന്ദർശനം പൂർത്തിയാക്കിയത്.
