അത്തോളി : സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. അത്തോളി ഗവ. ഹയർ സെക്കണ്ടറിയിലാണ് ക്യാമ്പ് . ലഹരി വിരുദ്ധവിളംബര ജാഥയോടെ ആരംഭിച്ച ക്യാമ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ മണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അത്തോളി ഡിവിഷൻ മെമ്പർ സി. വിജയൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. ജയകൃഷ്ണൻ മാസ്റ്റർ, പ്രിൻസിപ്പൽ സിബി ജോസഫ്,
ബി. കെ. ഗോകുൽദാസ് , ടി.പി. ഹമീദ്,പി കെ നാസർ ,കെ സതീഷ് ബാബു,സ്റ്റാഫ് സെക്രട്ടറി സ്മിത ടീച്ചർ, ഹരിപ്രിയ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഷിജിൻ കുമാർ ക്യാമ്പ് പദ്ധതി വിശദീകരണം നടത്തി.

ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ എൻഎസ്എസ് സന്ദേശം നൽകി. അംഗനവാടി കുട്ടികളുടെ കലാവിരുന്ന് ഉണ്ടായി. മുഹമ്മദ് ഫൈസൽ എം. പി. കുട്ടികൾക്ക് ക്യാമ്പ് ഡൈനാമിക്സ് ക്ലാസ് നൽകി.
