കൊയിലാണ്ടി: മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ.
നല്ലളം കിഴുവനപ്പാടം സ്വദേശി എം.പി മുനീറിന്റെ മകൻ ജാഫർ (22) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 ഓടെ മൊബൈൽ വാങ്ങി വച്ചതിനെ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട് മുറിയിൽ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും വിളിച്ചിട്ട് കതക് തുറക്കിത്തതിനാൽ സംശയം തോന്നിയ ബന്ധുക്കൾ
കതക് തകർത്തു നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
