കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ അത്തോളി തോരായി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തോരായിയിലെ കോട്ടക്കുന്നുമ്മൽ
കണ്ടൻ – ശാന്ത ദമ്പതികളുടെ മകൻ നിശാന്തി (39) നെയാണ് കഴിഞ്ഞ ദിവസം പുഴയിൽ കാണാതായത്. ഭാര്യ: മിനി.
പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിവരികയായിരുന്നു. കൊട്ടിയൂരിൽ നിന്നും 10 കിലോമീറ്റർ അകലെ കണിച്ചാൽ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്ന് പേരാവൂർ ഫയർ ഫോഴ്സ് ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പുഴയിൽ കുളിക്കുന്നതിനിടെ കാസർകോട് ഹോസ്ദുർഗ്ഗ് സ്വദേശി അഭിജിത് എന്ന യുവാവിനേയും ഒഴുക്കിൽ പെട്ട് കാണാതായിട്ടുണ്ട്
