അത്തോളി : ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച്ച് മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രമേഹരോഗ ബോധവല്‍ക്കരണ മാരത്തോണ്‍ സംഘടിപ്പിച്ചു. മുണ്ടോത്ത് വച്ച്
മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്മാന് അനില്‍കുമാര്‍ വള്ളില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഉള്ള്യേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാരത്തോണ്‍ സമാപിച്ചു.
ശ്രീ ആഞ്ജനേയ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നായി 200 ഓളം വിദ്യാര്‍ത്ഥികളും, വിവിധ ഹെല്‍ത്ത് ക്ലബുകളില്‍ നിന്നുള്ള 100 യുവാക്കളും പരിപാടിയില്‍ പങ്കാളികളായി.

ഉള്ള്യേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രമേഹ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.
ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദിനേശ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണന്, മലബാര്‍ മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി രാജിവ്, ഫാര്‍മസി മാനേജര്‍ സതീഷ്, ഡോക്ടര്‍ ഷോബിന്‍ സണ്ണി, മലബാര്‍ മെഡിക്കല്‍ കോളേജ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഉണ്ണികൃഷ്ണന് എന്നിവർ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.
