മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. 17 വയസുകാരാനായ കരണ്‍കുമാര്‍ വിശ്വകര്മ്മയെയാണ് കാണാതായത്. കോഴിക്കോട് അത്തോളി കൊങ്ങന്നൂരില്‍ ഉള്ള വീട്ടില്‍ നിന്നുമാണ് ജൂൺ 16 ന് കാണാതായത്. അത്തോളി കൊങ്ങന്നൂരില്‍ സ്ഥിര താമസക്കാരും കുട്ടിയുടെ ബന്ധുവുമായ രാകേഷ് കുമാറിനെ കാണാനായാണ് യുവാവ് അത്തോളിയില്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അത്തോളിക്കടുത്ത് വി.കെ റോഡില്‍ വെച്ച് യുവാവിനെ കണ്ടതായി ചില നാട്ടുകര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. കാണാതാകുന്ന സമയത്ത് കയ്യില്‍ പണമോ മൊബൈല്‍ ഫോണോ ഉണ്ടായിരിന്നില്ലെന്നാണ് ബന്ധുവിന്റെ മൊഴി. കറുത്ത നിറത്തിലുള്ള ഷര്‍ട്ടും പാൻ്റുമാണ് ധരിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ അത്തോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
