സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അത്തോളി പഞ്ചായത്ത് സമിതിയുടെ കൺവൻഷൻ കൊളക്കാട് ഗ്രാമീണ ലൈബ്രറി നടന്നു. പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി ദാസിൻ്റെ ജന്മദിനമായ ജൂലായ് 7 വരെയുള്ള കാലത്ത് വായനശാലകളിൽ വയനാ പക്ഷാചരണതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.
യോഗത്തിൽ എൻ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ.ആലി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ എൻ.ടി മനോജ് സംസാരിച്ചു.
ചെയർമാനായി എം.ജയകൃഷ്ണൻ മാസ്റ്റർ (ഗ്രാമീണ ലൈബ്രറി) കൺവീനറായി എൻ.പ്രദീപൻ ( മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല) എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം റീഡിങ് തിയ്യറ്ററിൻ്റെ പഞ്ചായത്ത് തല പരിശീലന പരിപാടി ജൂൺ 28 ന് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
