നടൻ മേഘനാദൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ നടൻ ബാലൻ കെ. നായരുടെ മകനാണ്. ഭാര്യ: സുസ്മിത. മകൾ: പാർവ്വതി.
സംസകാരം ഷൊർണ്ണൂരിലെ വസതിയിൽ നടക്കും.
1983 ൽ പി.എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 50ലധികം മലയാള സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
രണ്ട് സഹോദരന്മാരും (അനിൽ, അജയകുമാർ) രണ്ട് സഹോദരിമാരും (ലത, സുജാത) ഉണ്ട്. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി.
പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍
