ആര്‍മി റിക്രൂ്ട്മെന്റ് റാലി ഫെബ്രുവരി 1 മുതല്‍ 7 വരെ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റേഡിയം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടത്തും.
പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്.
റാലിയില്‍ പങ്കെടുക്കേണ്ട തീയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്ന് എ ആര് ഒ ഡയറക്ടര്‍ കേണല്‍ രംഗനാഥ് യോഗത്തെ അറിയിച്ചു. 2024 ഏപ്രില്‍ 22 മുതല്‍ മെയ് 3 വരെ നടത്തിയ എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് റാലി നടത്തുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശ്ശൂരില്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്
