പിടിയിലായത് രണ്ടു പേർ
അത്തോളി: അത്തോളി – തിരുവങ്ങൂർ കുനിയിൽ കടവ് റോഡിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും വ്യാപകമാവുന്നു. അടുത്ത ദിവസങ്ങളിലായി രണ്ടു പേരാണ് എം ഡി എം. എ വില്പനക്കിടയിൽ ഇവിടെ നിന്ന് പിടിയിലാവുന്നത്.
അത്തോളി നമ്പ്യാട്ടും പുറം മേക്കോത്ത് ഹാരിസ് (28) കുനിയിൽ കടവ് പാലത്തിൽ നിന്ന് ശനിയാഴ്ച അർദ്ധരാത്രി പിടിയിലായി. 4. 41ഗ്രാം എംഡിഎംഎ പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. കുനിയിൽക്കടവ് റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ബൈക്ക് നിർത്തി പരിശോധിക്കുന്നതിനിടെ സംശയം തോന്നി പ്രതിയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
റൂറൽ എസ്പി കെ.ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരമയിരുന്നു പരിശോധന. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐമാരായ ആർ.സി ബിജു, കെ.പി ഗിരീഷ്, എഎസ്ഐ റഖീബ്, സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് ഗംഗേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ അതുൽ.പി, ശ്യാംജിത്ത് ബി.എസ്, ലിഥിൻ ഡി.ബി, അനൂപ് സെൻ, മിഥുൻ മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തിരുവങ്ങൂര്‍ പറമ്പില്‍ ഹൗസില്‍ അഭിന്‍(29) ആണ് പിടിയിലായ മറ്റൊരാൾ. വീട്ടില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
ഇയാളില്‍ നിന്നും 1.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മാരകമയക്കുമരുന്ന സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടിലെ മുറിയില്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച് ബാഗിനുള്ളില്‍ നിന്നാണ് എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്.
കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് അബിനില് നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കെ. യുടെ നേതൃത്വത്തില്‍ എസ്.ഐ അനന്തകൃഷ്ണന്, ഗിരീഷ് കെ.പി, എ.എസ്.ഐ മാരായ മനോജന് യു, ബിജു വാണിയംകുളം ഡാന്‍സാഫ് സി.പി.ഓ ശോഭിത്ത് ശ്യാം ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയ്ക്കെതിരെ എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു.
