അത്തോളി : കോടശ്ശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തിരച്ചിൽ നടത്തിയതിന്റെ തൊട്ടടുത്തുള്ള പാറക്കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
കൊടശ്ശേരി അഴയിൽ ചേക്കോട്ടി ( 72) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽകാണാതായതായി കുടുംബാംഗങ്ങൾ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചെരിപ്പും ഷർട്ടും വീടിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുളത്തിൽ അപകടത്തിൽ പെട്ടതായി സംശയമുണർന്നിരുന്നു. കൊയിലാണ്ടി ഫയർ ഫോഴ്സ് സ്കൂബാ ടീം കുളത്തിൽ പരിശോധനത്തുകയായിരുന്നു.
ഷാജി, സുനിൽ എന്നിവർ മക്കളാണ്

