അത്തോളി: ജിവിഎച്ച്എസ്എസ് അത്തോളിയിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്കൂൾ മേലധികാരികളുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിപ്പ് സുതാര്യമായും കൃത്യമായും നിർവഹിച്ച അധ്യാപകർക്കെതിരെ ‘തെരഞ്ഞെടുപ്പ് അട്ടിമറിച്ചു ‘ എന്ന തികച്ചും അടിസ്ഥാന രഹിതവും സത്യവിരുദ്ധമായ വാർത്ത നൽകിയ അത്തോളി പ്രദേശത്തെ ന്യൂസ് പോർട്ടലിനെതിരെ കെ. എസ്.ടി. എ അത്തോളി യൂണിറ്റ് പ്രതിഷേധിച്ചു.
കെ. എസ്.ടി. എ അംഗങ്ങളായ അധ്യാപകരെ പൊതു സമൂഹത്തിൽ വ്യക്തിഹത്യ ചെയ്യുന്നതിനായുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആസൂത്രണമാണ് കെ.എസ്.യു എന്ന വിദ്യാർത്ഥി സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയെന്ന് പറയുന്ന ഈ വ്യാജ വാർത്തക്ക് പിന്നിലുള്ളത്. അത്തോളി സ്കൂളിനെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തുന്ന ഈ വ്യാജ വാർത്ത നൽകിയ ‘ വാട്സാപ് കൂട്ടായ്മ’ക്കെതിരെ ജി വി എച്ച് എസ് എസ് സ്കൂൾ മേധാവികൾ സ്വീകരിക്കുന്ന എല്ലാ നിയമനടപടികൾക്കും കെ. എസ്.ടി. എ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അത്തോളി യൂണിറ്റ് സെക്രട്ടറി അറിയിച്ചു.
