അത്തോളി: അത്തോളി പഞ്ചായത്ത് എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. മാധവ ശർമ്മ ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ രതീഷ് സ്വാഗതവും പി എച്ച് എൻ പ്രീതി കെ നന്ദിയും പറഞ്ഞു.
സ്ത്രീകളിലെ ഗർഭാശയ ക്യാൻസർ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് എച്ച് പി വി വാക്സിൻ. മാർച്ച് മാസം വ്യാഴാഴ്ചകളിൽ 10 മണി മുതൽ 1 മണി വരെ അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വാക്സിൻ നൽകും.14 വയസ്സ് തികഞ്ഞ് 15 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. മെയ് 31 ന് ശേഷം സാധാരണ പ്രതിരോധ കുത്തിവയ്പ് പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകും. കൂടുതൽ വിവരങ്ങൾ
ആശാവർക്കർമാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിക്കും.

