കൊയിലാണ്ടി: വിഷുദിനാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്.
വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കവെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
അനീഷിന്റെയും ബിൻ സിയുടെയും മകനാണ്
അദ്വൈത്. സഹോദരൻ: അർജുൻ

