അത്തോളി : കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണവും വിദ്യാർത്ഥികൾക്കായി ലൈബ്രറിയെ അറിയാൻ പരിപാടിയും നടത്തി. കൊങ്ങന്നൂർ എ .എൽ .പി സ്കുൾ വിദ്യാർത്ഥികൾ വായനശാലയിലെത്തി ഗ്രന്ഥശാലയുടെ പ്രവർത്തനം മനസ്സിലാക്കുകയും വിദ്യാർത്ഥികൾക്കായി ഒരുക്കിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു.
ബാലവേദി രക്ഷാധികാരി കെ.ടി ബാബു പരിപാടി ഉൽഘാടനം ചെയ്തു.
വായനശാല ജോയൻറ് സെക്രട്ടറി ഇ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സീനത്ത് ടീച്ചർ പ്രസംഗിച്ചു. സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതം പറഞ്ഞു.

സ്കുളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാലസഭയിൽ അംഗത്വം നൽകി വിദ്യാർത്ഥികൾക്കെല്ലാം സൗജന്യമായി ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതാണെന്ന് വായനശാല സെക്രട്ടറി അറിയിച്ചു. ലൈബ്രേറിയൻമാരായ പി.കെ സജിത,എൻ രജിത അധ്യാപകരായ സീനത്ത് ,അശ്വിൻ,
നസീല, ഷബീബ എന്നിവർ നേതൃത്വം നൽകി.
