അത്തോളി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന 2 മില്യൺ പ്ലഡ്ജിൻ്റെ ഭാഗമായി നാടിനായി നാളേക്കായി ഒന്നിക്കാം എന്ന സന്ദേശമുയർത്തി നാടെങ്ങും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ജില്ലയിൽ 20 ലക്ഷം പേർ ലഹരിക്കെതിരെ
ജനകീയ പ്രതിരോധം തീർത്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടിയിൽബ്ലോക്ക് പ്രതിനിധികൾ, ജീവനക്കാർ. വ്യാപാരികൾ, ഔട്ടോ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾതുടങ്ങി
നൂറു കണക്കിന് ആളുകൾ പങ്ക് ചേർന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, സ്റ്റാൻഡിങ്ങ് ചെയർമാൻ മാരായ കെ അഭി നീഷ്,കെ ജീവനന്ദൻ, ബിന്ദു സോമൻ, സെക്രെട്ടറി രാജ്ലാൽ എംപി, കെ ടി എം കോയ, എംപി. മൊയ്തീൻ കോയ, എം. മനോജൻ, ഇ ഷാജു എന്നിവർ നേതൃത്വം കൊടുത്തു.

അത്തോളി ഗ്രാമ പഞ്ചായത്തിൽ 2 മില്യൺ പ്രതിജ്ഞയുടെ ഭാഗമായി നടന്ന മനുഷ്യ ചങ്ങലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വേളൂർ ജി എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ റിജേഷും എടക്കര കൊളക്കാട് എ.യു പി സ്കൂളിൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിലും ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ ലൈബ്രേറിയൻ സബിതയും പ്രതിജ്ഞ ചൊല്ലി കൊടുത്തു . സ്കൂളുകൾ, ഹോസ്പിറ്റൽ, കൃഷിഭവൻ എന്നിവിടങ്ങളിൽ നടന്ന മനുഷ്യ ചങ്ങലയിൽ വെച്ച് പൊതു ജനങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

അത്തോളി സഹകരണ ആശുപത്രി ഭരണ സമിതിയും ജീവനക്കാരും ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു.
പ്രസിഡണ്ട് വി.പി. ബാലകൃഷ്ണൻ പ്രതിഞ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡണ്ട് എൻ.കെ. രാധാകൃഷ്ണൻ ഡയരക്ടർമാരായ സത്യൻ മാസ്റ്റർ,നൗഫൽ, മെഡിക്കൽ ഓഫീസർ അർജുൻ എൻ.ഐ
നഴ്സിംഗ് സൂപ്രണ്ട് സീജാ കുര്യൻ എന്നിവർ നേതൃത്വം നൽകി.

അത്തോളി ഹൈസ്കൂളിന് മുമ്പിൽ നടന്ന മനുഷ്യചങ്ങലയിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമേന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സന്ദീപ് കുമാർ, കൊല്ലോത്ത് ഗോപാലൻ, സുനിൽ കൊളക്കാട്, കെ. നളിനാക്ഷൻ എന്നിവർ നേതൃത്വം നൽകി. അത്തോളി ജീവി എച്ച് എസ് എസിലെ എൻഎസ്എസ്, എസ് പി സി വളണ്ടിയർമാരും അധ്യാപകരും വ്യാപാരികളും ചങ്ങലയിൽ അണിനിരന്നു.

അണ്ടിക്കോട് യുവരശ്മി വായനശാലയുടെ പ്രവർത്തകരും നാട്ടുകാരും വി.കെ. റോഡ് അങ്ങാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹ്മാൻ വായനശാലയിലും പ്രതിജ്ഞചൊല്ലി. സെക്രട്ടറി എൻ. പ്രദീപൻ നേതൃത്വം നൽകി.

തോരായി മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. അത്തോളി ഏരിയ കോർഡിനേറ്റർ ബഷീർ പുതിയോട്ടിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കോർഡിനേറ്റർ ഏ. കെ. ഷമീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഹെൽത്ത് ക്ലബ് അംഗങ്ങളായ മമ്മു ഷമാസ്, യു. കെ.ഉസ്മാൻ, യുസഫ് മറിയാസ്, ജനാർദനൻ, ഏ. കെ നദീർ,ഗഫൂർ പുതിയോട്ടിൽ,എം. കെ. ബഷീർ, അഷ്റഫ് പുതിയോട്ടിൽ, പി. കെ. റഷീദ്, ,പി. കെ. നൗഷാദ്,കെ. കെ. ഗഫൂർ പങ്കെടുത്തു
