തിരുവനന്തപുരം: 2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ തലക്കുളത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ 88 ശതമാനം മാർക്കോടെ സംസ്ഥാന തലത്തിൽ ഒന്നാമതായി 3 ലക്ഷം രൂപയുടെ കായകല്‍പ്പ് അവാര്‍ഡ് തുകയ്ക്ക് അര്‍ഹമായി.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 21 ആശുപത്രികളിൽ മുന്നെണ്ണം കോഴിക്കോട് ജില്ലയിൽ നിന്നുള്ളതാണ്. സാമൂഹികാരോഗ്യകേന്ദ്രം, നരിക്കുനി (85%)
സാമൂഹികാരോഗ്യകേന്ദ്രം, വളയം, (72%)
സാമൂഹികാരോഗ്യകേന്ദ്രം, ഓര്‍ക്കാട്ടേരി, (70%) എന്നിവക്ക് 1 ലക്ഷം രൂപ വീതം കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.
