അത്തോളി : കർണ്ണാടകയിലെ യലഹങ്കയിൽ സർക്കാർ നടത്തിയ ബുൾഡോസർ രാജ് രാജ്യത്തെ അതി ദരിദ്രരോടുള്ള ഭരണകൂടത്തിന്റെ ക്രൂരതയാണെന്ന് ജനകീയ വികസന മുന്നണി അത്തോളി മേഖലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പട്ടിണി പാവങ്ങളായ ദളിതരും മുസ്ലിങ്ങളും തിങ്ങി പാർത്തിരുന്ന ഫക്കീർ കോളനി ഇടിച്ചു നിരത്തിയതിലൂടെ തങ്ങളും ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണ കൂടത്തിനൊപ്പമാണ് എന്ന് തെളിയിക്കുകയായിരുന്നു കർണ്ണാടകയിലെ സിദ്ധരാമയ്യ സർക്കാർ.

ചെയർമാൻ ഗിരീഷ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ടി. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. വി എം സുരേഷ് ബാബു, രഞ്ജിത്ത് കൂമുള്ളി, സുർജിത്ത് കുമാർ, വേലായുധൻ കെ കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റ രാമകൃഷ്ണൻ കാർത്തിക ( പ്രസിഡണ്ട്) , രജിലേഷ് അത്തോളി (വൈസ് പ്രസിഡണ്ട്) എൻ സുർജിത്ത് കുമാർ (സെക്രട്ടറി) , ശ്രാവൺ രാഗ് (ജോയിന്റ് സെക്രട്ടറി) , കെ കെ വിജയൻ (ട്രഷറർ). ഇരുപത്തിയൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു.
