പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 9 ലക്ഷം രൂപയും അത്തോളി ഗ്രാമ പഞ്ചായത്ത് 2 ലക്ഷം രൂപയും ചെലവിട്ട് കൊങ്ങന്നൂർ ആനപ്പാറയിൽ പണി പൂർത്തിയാക്കിയ എം. മന്ദൻ മാസ്റ്റർ സ്മാരക ബാസ് ലാൻ്റിംഗ് ആൻ്റ് ഹാപ്പിനസ് സെൻ്ററിൻ്റെ ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) നടക്കും. വൈകീട്ട് 5 ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. കെ.ടി. ശേഖർ മന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു സോമൻ, കെ.ജീവാനന്ദൻ മാസ്റ്റർ, കെ. അഭിനീഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം. സരിത, ഗ്രാമപഞ്ചായത്ത് മെംബർമാരായ പി.ടി. സാജിത, പി.കെ. ജുനൈസ് എന്നിവർ സംസാരിക്കും.

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളേയും സംഘടനകളേയും പ്രതിനിധീകരിച്ച് ജൈസൽ കമ്മോട്ടിൽ, ഷാജി പി.എം, സാജിദ് കോറോത്ത്, ഷാജി കെ. പി, ബൈജു എ.എം, വി. ജയലാൽ, പി.സോമൻ, ടി.പി. അശോകൻ, ഒ.ടി. നാരായണൻ എന്നിവർ ആശംസകളർപ്പിക്കും.
ബ്ലോക് പഞ്ചായത്ത് മെംബർ ഷീബ ശ്രീധരൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ. ശശികുമാർ നന്ദിയും പറയും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാലാ പരിസരത്തു നിന്ന് ഘോഷയാത്ര ഉണ്ടാവും
