അത്തോളി : എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള അഖിലേന്ത്യാ പരീക്ഷയിൽ (Gate) കൊങ്ങന്നൂർ സ്വദേശിക്ക് അഖിലേന്ത്യാ തലത്തിൽ 48 -ാം റാങ്ക്.
കൊങ്ങന്നൂർ കുനിയിൽ ഉസ്മാൻ റജുല ദമ്പതികളുടെ മകൻ ഫഹീമിനാണ് ഈ നേട്ടം. മദ്രാസ് ഐ ഐ ടിയിൽ എം ടെക് കമ്പ്യൂട്ടർ സയൻസിനാണ് ഫഹീമിന് പ്രവേശനം ലഭിച്ചിരിക്കുന്നത്.
കൊങ്ങന്നൂർ എ എൽ പി സ്കൂൾ, വേളൂർ ജി എം യൂ പി സ്കൂൾ, അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, എൻ. ഐ ടി. കാലിക്കറ്റ് എന്നിവിടങ്ങളിലായിരുന്നു ഫഹീമിൻ്റെ വിദ്യാഭ്യാസം.

