അത്തോളി: അത്തോളി ശാന്തി തീരം അയൽപക്ക കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ന് രാവിലെ 9 മണി മുതൽ അത്തോളി ജി.എൽ. പി. സ്കൂളിലാണ് ക്യാമ്പ് നടക്കുക. ഒക്ടോബർ 17 വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
