കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ
കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), വടക്കയിൽ രാജന് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കുണ്ട്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. ആനകളെ പിന്നീട് തളച്ചു.
പരുക്കേറ്റ 30ഓളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എഴുന്നള്ളത്തിനിടെ പടക്കം പൊട്ടിയ ശബ്ദത്തിൽ ആനകൾ വിരണ്ടോടിയതായി നാട്ടുകാർ പറഞ്ഞു. വിരണ്ട ഒരു ആന മറ്റൊരു ആനയെ കുത്തി മറിച്ചിടുകയായിരുന്നു.
ആന മറിഞ്ഞുവീണ ഓഫീസിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. പിതാംബരന്, ഗോഗുല്‍ എന്നീ ആനകളാണ് വിരണ്ടത്.

പരിക്കേറ്റവര്‍
ബീന (51), കല്യാണി (68), കുട്ടിയമ്മ, വത്സല(63), രാജന് (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന് (42), വത്സല (60), പത്മാവദി(68), വസുദേവ (23), മുരളി (50), ശ്രീധരന് (69), ആദിത്യന് (22), രവീന്ദ്രന് (65), വത്സല (62), പ്രദീപ് (46), സരിത്ത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന് (76), അഭിഷ (27), അനുഷ (23
വനം മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി
കോഴിക്കോട് കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്ര ഉൽസവത്തിനിടയിൽ ആന ഇടഞ്ഞ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും (സോഷ്യൽ ഫോറസ്ട്രി) വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
