എൻ.ടി. ആർ ജൂനിയർ ചിത്രമായ ദേവര പാർട്ട് 1 രണ്ടു ദിവസം കൊണ്ട് 200 കോടി കലക്ഷൻ നേടി. റിലീസിന് മുന്നെ തന്നെ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പുറത്തിറങ്ങിയതോടെ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ. ശിവയാണ് സംവിധായകൻ.ആദ്യ ദിനം തന്നെ വിവിധ രാജ്യങ്ങളിലെ തിയേറ്റർ ഷോ വഴി 140 കോടി ചിത്രം കലക്ട് ചെയ്തിരുന്നു. 77 കോടി ഇന്ത്യയിൽ കലക്ഷനുണ്ടായി. ഇതിൽ 68.6 കോടി തെലുങ്കിൽ നിന്നാണ്
