പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റ് പുന:സംഘടിപ്പിച്ചു.ഡോ. പി. സുരേഷ് കുമാർ കമ്മിറ്റി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും ബഹുദൂരം മുന്നേറിയ കേരളീയ സമൂഹത്തെ പിന്നോക്കം കൊണ്ടുപോകാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പി.എം ഷാജി, കെ.ശശികുമാർ,
എം. സുഗതകുമാരി, കെ.ടി. ശേഖർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.ടി.ശേഖർ ( പ്രസിഡണ്ട്), എം. ബിജി ( വൈസ് പ്രസിഡണ്ട്), എം. ജയകൃഷ്ണൻ (സെക്രട്ടറി), കെ. ശശികുമാർ ( ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. നിർവ്വാഹക സമിതി അംഗങ്ങളായി കെ.പി.ദാസൻ, സുരേഷ് അക്ഷരി , പി. ശശികുമാർ, നാസർ പുല്ലാളി , വിജില സന്തോഷ്, ശ്രീന എൻ.ടി, രഞ്ജിത് വേളൂർ വെസ്റ്റ്, എസ്. അനിൽകുമാർ, കെ.പി. പ്രദീപ് കുമാർ, കെ. ആർ.ബിന്ദു, ഷീബ എം എന്നിവരെ തിരഞ്ഞെടുത്തു
