കോഴിക്കോട് ബീച്ചിൻ്റെ അസ്തമന ശോഭ ക്യാമറയിൽ ഒപ്പിയെടുത്ത് വർണ്ണവിസ്മയം തീർത്ത് ന്യൂസ് ചാനൽ ക്യാമറമാൻ . 24 ന്യൂസ് കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ക്യാമറാമാൻ പ്രവീൺ ധർമ്മശാലയാണ് സഞ്ചാരികളെ ആകർഷിക്കുന്ന കോഴിക്കോടിൻ്റെ കടലോരക്കാഴ്ച്ച സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ചത്.

അസ്തമസൂര്യൻ്റെ പ്രഭാവലയം തീർത്ത സന്ധ്യാ ശോഭയിൽ കടലോരത്തു കൂടി നടന്നുനീങ്ങുന്ന ഒട്ടകവും സഞ്ചാരികളും ഒട്ടകക്കാരനും ഉന്തുവണ്ടിയുമാണ് ചിത്രത്തിലുള്ളത്. സായം സന്ധ്യയുടെ നിറച്ചാർത്തുകൾ കൊണ്ട് വരച്ചു ചേർത്ത ചിത്രം പോലെ മനോഹരമാണ് ഛായാ ചിത്രം.
കോഴിക്കോട് ബീച്ചിൻ്റെ വ്യത്യസ്ത ഭാവ ദൃശ്യങ്ങൾ നേരത്തേയും ക്യാമറയിൽ പകർത്തി പ്രവീൺ ശ്രദ്ധ നേടിയിട്ടുണ്ട്
