അത്തോളി :അത്തോളി പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ സപ്തംബർ 11 ന് സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിൻ്റെയും ധർണ്ണയുടെയും പ്രചരണാർത്ഥം സിപിഐ എം അത്തോളി , മൊടക്കല്ലൂർ ലോക്കൽകമ്മറ്റികൾ നടത്തുന്ന കാൽനട പ്രചരണജാഥകൾക്ക് തുടക്കം.
മൊടക്കല്ലൂർ ലോക്കൽജാഥ ചിറപ്പുറത്ത് വയലിൽ സിപിഐ എം ബാലുശേരി ഏരിയാകമ്മറ്റി അംഗം എ കെ മണി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ മുരളീധരൻ അധ്യക്ഷനായി. ജാഥാ ലീഡർ കെ കെ ശോഭ, പൈലറ്റ് പി ചന്ദ്രൻ ,ചിറ്റൂർ രവീന്ദ്രൻ, എൻ എം ബാലൻ എന്നിവർ സംസാരിച്ചു.

അത്തോളി ലോക്കൽ ജാഥ കണ്ണിപ്പൊയിലിൽ സതീശൻ ഇയ്യാട് ഉദ്ഘാടനം ചെയ്തു.
എ പി അനിൽകുമാർ അധ്യക്ഷനായി. ജാഥാ ലീഡർ പി എം ഷാജി, എം ജയകൃഷ്ണൻ, സഫ്ദർ ഹാഷ്മി തുടങ്ങിയവർ സംസാരിച്ചു. ദിനേശൻ കണ്ണിപ്പൊയിൽ സ്വാഗതം പറഞ്ഞു. ഇരു ജാഥകളും തിങ്കളാഴ്ച അത്താണിയിൽ സമാപിക്കും.
