അത്തോളി : അത്താണി ഓട്ടോ കൂട്ടായ്മ സന്ദീപൻ ചികിത്സാ നിധിയിലേക്ക് സംഗീത സായാഹ്ന പരിപാടിയിലൂടെ സമാഹരിച്ച തുക അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ചികിത്സാ സഹായ കമ്മറ്റി ചെയർമാനുമായ എം ജയകൃഷ്ണൻ മാസ്റ്റർക്ക് കൈമാറി. അത്താണിയിലെ ഓട്ടോ ഡ്രൈവറായ സന്ദീപൻ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച അത്താണി ഓട്ടോ സ്റ്റാൻ്റിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചാണ് ഓട്ടോ തൊഴിലാളികൾ ധന സമാഹരണം നടത്തിയത്.
കമ്മറ്റി കൺവീനർ വി എം സുരേഷ് ബാബു, ട്രഷറർ ലത്തീഫ് ചെറിയങ്ങോട്ട് ഓട്ടോ ഡ്രൈവർമാരായ ശ്രിദീഷ്, ഒ കെ തെസ് ലിം ,രാജൻ അത്താണി, ദിപിൻ, രജീഷ്, റസാക്ക് , വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

