അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സത്യപതിജ്ഞ ചെയ്ത് ചുമതലയേറ്റു. അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ നമിത തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം 16 -ാം വാർഡിലെ കെ.എം രാജന് ആദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റ് മെംബർമാരായ ഗീത മപ്പുറത്ത്, സബിത പവിത്രം, ബിന്ദു പാലോട്ട്, രാധിക എൻ. എം ,ഷീജ ഷിബു, രമേശൻ മാസ്റ്റർ, സുഗതകുമാരി, എം ജയകൃഷ്ണൻ മാസ്റ്റർ, ബിനീഷ് കൊളക്കാട്, അനിൽ മാസ്റ്റർ, സഫാന റിജാഷ്, എ.എം.സരിത, എടവലത്ത് അനിൽ കുമാർ, ഷമീർ കെ.എ കെ ,
ജിനിഷ, വി.എൻ. ജയചന്ദ്രൻ, ഷീബ പിലാക്കാട്ട്, കുഞ്ഞായൻ കുട്ടി എന്നിവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 13 അംഗങ്ങളുള്ള ഇടതു മുന്നണിക്കാണ് ഭൂരിപക്ഷം. ഇതിൽ ഒരംഗം ജനകീയ വികസന സമിതി പ്രതിനിധിയാണ്. യു. ഡി. എഫിന് 6 അംഗങ്ങളാണുള്ളത്.
കെ. എം. സച്ചിൻ ദേവ് എം. എൽ. എ ജനപ്രതിനിധികളെ അഭിസംബോധനചെയ്തു.
ജനകീയമായി വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഭരണ- പ്രതിപക്ഷ ഏകോപനത്തോടെ ഭരണ നിർവഹണം നടത്താൻ ഭരണസമിതിക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
എം രാധാകൃഷ്ണൻ, സി.എം. സത്യൻ, സുനിൽ കൊളക്കാട്, വി.ജയലാൽ,ഗിരീഷ് മൊടക്കല്ലൂർ,ഷീബ രാമചന്ദ്രൻ,ഗണേശൻ മാസ്റ്റർ, റയീസ്, വിജില സന്തോഷ് എന്നിവർ ആശംസകളർപ്പിച്ചു. എൽ.ഡി. എഫ്. കൺവീനർ പി. എം. ഷാജി സന്നിഹിതനായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്ക് പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ സാക്ഷിയായി.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ പുതിയ ഭരണ സമിതി ആദ്യ യോഗം ചേർന്നു. മുതിർന്ന അംഗം കെ. എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുള്ള നോട്ടീസ് നൽകലായിരുന്നു ഏക അജണ്ട. ഡിസംബർ 27 ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും.
