ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരിയിൽ കോഴിക്കോട് എ.ആർ. റഹ്മാൻ മ്യൂസിക് ഷോലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് സംഘടിപ്പിക്കുമെന്ന് സംവിധായകന് ബ്ലെസ്സിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയും അറിയിച്ചു. ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. സംവിധായകന് ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള വിഷ്വല്‍ റൊമാന്‍സ്, കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ്, ലിമാക്സ് അഡ്വര്‍ടൈസേഴ്സ് എന്നിവരാണ് ഇവന്റിന്റെ സംഘാടക പങ്കാളികള്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയാണ് ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിന്റെ മുഖ്യ രക്ഷാധികാരി.
40,000ത്തിലധികം സംഗീത പ്രേമികളായിരിക്കും ഗാനമേള ആസ്വദിക്കാനെത്തുന്നത്. ആധുനിക സാങ്കേതിക വിദ്യകളും, ഹൈ-എന്‍ഡ് ലേസര്‍ ലൈറ്റിംഗും, സൗണ്ട് എഫക്ടുകളുമായാണ് ഷോ ഒരുങ്ങുന്നത്. ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ പുതിയ സീസണിലൂടെ 17.5 കിലോ സ്വര്‍ണ്ണം സമ്മാനമായി ഉപഭോക്താക്കളിലേക്കെത്തും. കൂടെ 115 കോടി രൂപയുടെ ഫ്രീ ഷോപ്പിംഗും കസ്റ്റമര്‍ക്ക് ലഭ്യമാവും
