അത്തോളി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ നമ്പിടികണ്ടി താഴെ അങ്കണവാടിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായി. ജനുവരി 28 ന് രാവിലെ 10 മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് കെട്ടിട്ടോദ്ഘാടനം നിർവ്വഹിക്കുമെന്ന് വാർഡ് മെംബർ പി.കെ. ജുനൈസ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത്
പന്ത്രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്. പാണക്കാട് ഷാഹുൽ ഹമീദിൻ്റെ കുടുംബമാണ് കെട്ടിടം പണിയാനുള്ള സ്ഥലം അനുവദിച്ചത്. ചടങ്ങിൽ കുടുംബത്തെ ആദരിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ. റിജേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷീബ ശ്രീധരൻ, പഞ്ചായത്ത് മെംബർമാരായ ഫൗസിയ ഉസ്മാൻ, സാജിത പി.ടി, ഐ.സി.ഡി.എസ്. സി ഡി പി.ഒ ധന്യ ടി.എൻ , ഐസി ഡി. എസ് സൂപ്പർവൈസർ അഞ്ജലി പി.ജെ , വാർഡ് വികസന സമിതി കൺവീനർ പ്രദീപ് കുമാർ കോട്ടു പുറത്ത്, ബഷീർ മാസ്റ്റർ തയ്യിൽ ( യുവരശ്മി ), വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഷാജി പി.എം, ജൈസൽ കമ്മോട്ടിൽ, സാജിദ് കോറോത്ത്, ബൈജു എ എം , കെ.എം. ശിവാനന്ദൻ, എ.എം. രാജു, അനൂപ് പി.സി എന്നിവർ ആശംസകളർപ്പിക്കും. വാർഡ് മെമ്പർ പി.കെ. ജുനൈസ് സ്വാഗതവും അങ്കണവാടി ടീച്ചർ ജിൻഷിത നന്ദിയും പറയും.
