പത്തനംതിട്ടയിൽ നവവധൂവരൻമാരും അവരുടെ അച്ഛൻമാരും വാഹനാപകടത്തിൽ
മരിച്ചു. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു , നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞ കല്ലിൽ കാറും ബസ്സും ഇടിച്ചാണ് അപകടം.
അനുവിൻ്റേയും നിഖിലിൻ്റേയും അച്ഛൻമാരാണ് ബിജുവും മത്തായി ഈപ്പനും. മലേഷ്യയിൽ മധുവിധു ആഘോഷം കഴിഞ്ഞ് തിരികെയെത്തുന്ന മക്കളെ വീട്ടിലേക്ക് കൊണ്ടുവരാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയതായിരുന്നു അച്ഛൻമാർ.
നവംബർ 30 നായിരുന്നു ഇവരുടെ വിവാഹം. വീടെത്തുന്നതിന് ഏഴു കിലോമീറ്റർ മുമ്പാണ് അപകടം.
തെലുങ്കാനയിൽ നിന്ന് ശബരിമല തീർത്ഥാടകരുമായി വരുന്ന ബസ്സുമായി ഇടിച്ചാണ് അപകടമുണ്ടായത്. അനുവും നിഖിലും പിൻ സീറ്റിലായിരുന്നു.
നാടിനെ നടുക്കുന്ന റോഡപകടങ്ങൾ തുടർക്കഥയാവുകയാണ്.
തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടികളുടെ മേലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതും ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്ന മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ കാർ ബസ്സിലിടിച്ച് അപകടത്തിൽ പെട്ട് 6 പേർ മരിച്ചതും പാലക്കാട് സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാർത്ഥികൾ മരിച്ചതും അടുത്തടുത്ത ദിവസങ്ങളിലാണ്
