ഉള്ളിയേരി : ഉള്ളിയേരി കക്കഞ്ചേരി ശിഹാബ് തങ്ങൾ സെന്റർ ജിസിസി കെഎംസിസിയുമായി സഹകരിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു. അസീസ് കോയക്കാട് അധ്യക്ഷത വഹിച്ചു. പിസി സിറാജ് മാസ്റ്റർ കരിയർ ഗൈഡൻസ് നേതൃത്വം നൽകി.
ചടങ്ങിൽ ജിസിസി കെഎംസിസി ഭാരവാഹികളായ നൗഷാദ് കാക്കോത്ത്, വി എം ഫാറൂഖ്, സാലിഹ് പവിട്ടടത്തിൽ എന്നിവർക്ക് സ്വീകരണവും നൽകി.സിറാജ് ചിറ്റേടത്ത് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി പി കോയ നാറാത്ത്, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഹീം എടത്തിൽ

,അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, വി വി കാദർ ഹാജി, ഇമ്പിച്ചി മൊയ്തി കിഴുവന, ഷാബിൽ എടത്തിൽ, വി വി മജീദ്,
പി കെ ജറീഷ്, കെ മുനീറ, റാഫിള ഷാബിൽ മൻസിൽ, റസാക്ക് കീഴുവന മീത്തൽ, നവാസ് കോളങ്ങാട്ട്, ഇല്യാസ് വടക്കേടത്ത്, റിഷാദ് എടത്തിൽ, മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു
