അത്തോളി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞവരുടെ കുടുംബങ്ങള്ക്ക് സംസ്ഥാന കമ്മിറ്റി ഏര്പ്പെടുത്തിയ ‘സോഷ്യല് സെക്യൂരിറ്റി സ്കീമി’ന്റെ ഭാഗമായുള്ള ബാലുശ്ശേരി മണ്ഡലം തുക വിതരണം മുസ് ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറി ടി.ടി ഇസ്മായില് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് സി.കെ അബ്ദുറഹിമാന്, ജനറല് സെക്രട്ടറി എ.പി അബ്ദു റഹിമാന്, സെക്രട്ടറി വി.പി ഷാനവാസ് എന്നിവര് ചേര്ന്ന് 5 ലക്ഷത്തിന്റെ ചെക്ക് ഇസ്മായില് നിന്നും ഏറ്റുവാങ്ങി.അത്തോളി സി.എച്ച് സ്മാരക സൗധത്തില് നടന്ന ചടങ്ങില് കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഹുല് ബേപ്പൂര് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.
മുസ് ലിം ലീഗ് മണ്ഡലം ജനറല് സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റര്, പഞ്ചായത്ത് ലീഗ് ട്രഷറര് കരിമ്പയില് അബ്ദുല് അസീസ്, സെക്രട്ടറിമാരായ ഹാരിസ് തോരായി, സലീം കോറോത്ത്, ഗ്രാമ പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ് കോയ, അബൂദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കേളോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല് ഏറോത്ത്, ജനറല് സെക്രട്ടറി ജാഫര് കൊട്ടാരോത്ത് സംസാരിച്ചു. ഷമീര് കമാലി പ്രാര്ത്ഥന നടത്തി. കുവൈത്ത് കെ.എം.സി.സി മണ്ഡലം സെക്രട്ടറി ഹിജാസ് അത്തോളി സ്വാഗതവും സോഷ്യല് സെക്യൂരിറ്റി സ്കീം ജനറല് കണ്വീനര് ഗഫൂര് അത്തോളി നന്ദിയും പറഞ്ഞു. അഷ്റഫ് നേരോത്ത്, കെ.കെ അഷ്റഫ്, റിയാസ് സൈന് പരിപാടിക്ക് നേതൃത്വം നല്കി.
