നെന്മാറ ഇരട്ടക്കൊല ക്കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് പിടിക്കൂടി. ഇന്നലെ രാത്രി ഏഴ് മണിയോടെ ഇയാളെ പോത്തുണ്ടിയിൽ കണ്ടതിനെ തുർന്ന് പൊലീസും നാട്ടുകാരും പ്രദേശം വളഞ്ഞിരുന്നു. പ്രതിയെ നെന്മാറ സ്റ്റേഷനിലെത്തിച്ചു. രണ്ടു ദിവസമായി പൊലീസ് ചെന്താമരക്ക് വേണ്ടി നാടാകെ തിരച്ചിലിലായിരുന്നു. പ്രതിയെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും.
വിശപ്പ് സഹിക്കാനാകാതെ വീട്ടിലേക്ക് മലയിറങ്ങി വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടി കൂടിയത്. ചെന്താമരക്ക് വിശപ്പ് സഹിക്കാനാവില്ലെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ രാത്രിയിൽ തിരച്ചിൽ അവസാനിപ്പിച്ചെന്ന് പ്രചരിപ്പിച്ചിരന്നുവെങ്കിലും പൊലീസ് പലയിടത്തും പതുങ്ങി കാത്തിരിപ്പുണ്ടായിരുന്നു.
കടുത്ത അന്ധവിശ്വാസത്തെ തുടർന്നാണ് ചെന്താമര മൂന്ന് കൊലകൾ നടത്തിയത്. 2019 സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തി ശിക്ഷ അനുഭവിച്ച് വരവെ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടു ദിവസം മുമ്പാണ് അയൽ വാസികളായ സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തി. ഇതു കൂടാതെ ഭാര്യയേയും മകളേയും ഒരു പൊലീസുകാരനേയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും ചെന്താമര പൊലീസിനോട് പറഞ്ഞു. തൻ്റെ കുടുംബം തകരാൻ ഇവരെല്ലാമാണ് എന്നായിരുന്നു ഇയാളുടെ അന്ധവിശ്വാസം
