തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ‘സമാധി’ ഇരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പൊലീസിൻ്റെ നേതൃത്വത്തിൽ കല്ലറയ്ക്കകത്തുനിന്ന് പുറത്തെടുത്തു. കല്ലറയ്ക്കുള്ളിൽ ഇരുത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കഴുത്തുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും നിറച്ച നിലയിലായിരുന്നു.
ശക്തമായ കാവലിലാണ് മൃതദ്ദേഹം പുറത്തെടുത്തത്.
ഗോപൻ സ്വാമിയെ ‘സമാധി’ ഇരുത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചത്. കല്ലറ പൊളിക്കുന്നതിനെതിരെ ഗോപൻ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല.
കഴിഞ്ഞ വ്യാഴാചയാണ് അതിയന്നൂർ കാവുവിളാകത്ത് സിദ്ധൻ ഭവനിൽ ഗോപൻ സ്വാമി എന്ന് വിളിക്കുന്ന മണിയൻ ‘സമാധി’യായെന്ന് ബന്ധുക്കൾ പോസ്റ്റർ ഒട്ടിച്ച് നാട്ടുകാരെ അറിയിച്ചത്
