പ്രശസ്ത നടൻ സൈഫ് അലി ഖാന് കുത്തേറ്റു. വീട്ടിലേക്ക് കടന്നുകയറിയ അജ്ഞാതൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയിലാണ് സംഭവം. അജ്ഞാതനും വീട്ടുവേലക്കാരിയുമായുണ്ടായ വാഗ്വാദമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു. വാക്ക് തർക്കം അവസാനിപ്പിക്കാൻ സൈഫ് ഇടപെടുകയായിരുന്നു.
പരിക്ക് ഗുരുതരമല്ല. നടൻ മുംബൈ ലീലാവതി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ജൂനിയർ എൻ.ടി ആറും ജാൻവി കപൂറും പ്രധാന വേഷമിട്ട ദേവരയിലാണ് സൈഫ് അവസാനമായി അഭിനയിച്ചത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ വൻ വിജയമായിരുന്നു.
