അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ 1982 എസ് എസ് എൽ.സി ബാച്ച് കൂട്ടായ്മയായ ക്ലാസ്സ്മേറ്റ്സ്’82
ഗ്രീൻ ചോക്ക് ബോർഡുകൾ നൽകി.
കിഫ്ബി ഫണ്ടിലെ 3 കോടി രൂപയാൽ നിർമ്മിച്ച പുതിയ ബ്ലോക്കിലെ 23 ക്ലാസ്സ് റൂമിലേക്കും ആധുനിക രീതിയിലുള്ള ഗ്രീൻ ചോക്ക് ബോർഡ് നൽകുക എന്ന ലക്ഷ്യമാണ് 6 ബോർഡുകൾ കൂടി നൽകി പൂർത്തീകരിക്കാൻ സാധിച്ചതെന്ന് ക്ലാസ്സ്മേറ്റ്സ് ’82 സെക്രട്ടറി ബാലു അത്തോളി പറഞ്ഞു.. ഒരു ബോർഡിന് 7500/- രൂപ വിലവരും.
ബോർഡ് ഏറ്റുവാങ്ങി കൊണ്ട് പ്രധാന അധ്യാപിക സുനു ക്ലാസ്സ്മേറ്റ്സ് ’82 വിനെ അഭിനന്ധിച്ചു സംസാരിച്ചു.
ചടങ്ങിൽ അബ്ദുൽ ജലീൽ,
പവിത്രൻ എൻ.കെ
ശ്രീജ. ഇ, കോമള , ശ്യാമള , അയിഷാബി , റംല, അപ്പുക്കുട്ടി, രാജൻ . കെ. വി, ശിവശങ്കരൻ, അഷ്റഫ് .ടി.പി എന്നിവർ സംബന്ധിച്ചു
