വനം വകുപ്പ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ. എ യെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഞായറാഴ്ച രാത്രി ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പെലീസ് എം.എൽ.എ യെ അറസ്റ്റ് ചെയ്തത്.
പൊതുമുതൽ നശിപ്പിക്കൽ, പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പി. വി. അൻവർ എം.എൽ.എ ഉൾപ്പെടെ കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ് കേസ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ
എം.എൽ എ യെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തതിനെ തുടർന്ന് തവനൂർ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
കേസിൽ അറസ്റ്റിലായ
മറ്റ് നാല് പ്രതികളേയും റിമാണ്ട് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി കരുളായിയിലെ ഉൾക്കാട്ടിൽ മണി എന്ന ചോലനായ്ക വിഭാഗത്തിൽ പെട്ട യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ യുടെ ഓഫിസിൻ്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചിരുന്നു
