പ്രശസ്ത സിനിമാ നടൻ അല്ലു അർജുന് വെള്ളിയാഴ്ച സിനിമയെ വെല്ലുന്ന സംഘർഷഭരിതമായ ദിനം. അറസ്റ്റ്, റിമാണ്ട്, ജാമ്യം എന്നീ രംഗങ്ങളാണ് അല്ലുവിൻ്റെ ജീവിതത്തിൽ ഒറ്റ ദിവസം കൊണ്ട് കടന്നുപോയത്.
പുഷ്പ 2 ചിത്രത്തിൻ്റെ റിലിസ് ദിനത്തിൽ ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ സിനിമയിലെ നായകനായ അല്ലു അർജുനെ വെള്ളിയാഴ്ച രാവിലെ തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ നടനെ കീഴ്ക്കോടതി 14 ദിവസം റിമാണ്ട് ചെയ്തു. തുടർന്ന്, സന്ധ്യ തിയേറ്റർ ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നാല് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ 24 നാണ് സന്ധ്യ തിയേറ്ററിൽ തിരക്കിൽ പെട്ട് 35കാരിയായ രേവതി എന്ന സ്ത്രീ മരിച്ചത്. മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിനിമാ പ്രചാരണത്തിൻ്റെ ഭാഗമായി അല്ലുവിൻ്റെ തിയേറ്റർ സന്ദർശനത്തിനിടെയാണ് ദുരന്തമുണ്ടായത്.
സംഭവത്തിൽ അല്ലു അർജുൻ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു
