സിറിയയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികളെ തുടർന്ന് അധികാരം നഷ്ടമായ ബസർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണനയിലാണ് അഭയം നൽകിയതെന്നും മാധ്യമങ്ങൾ വ്യക്തമാക്കി. സിറിയയിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്ന് റഷ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി യുഎൻ മധ്യസ്ഥ ഇടപെടൽ ഉണ്ടാവണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു.
കുറച്ച് വർഷങ്ങളായി തുടർന്നുവന്ന സിറിയൻ വിമതരുടെ പ്രതിഷേധം കഴിഞ്ഞകുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ശക്തി പ്രാപിച്ചത്. തുടന്ന് പ്രധാന നഗരങ്ങളായ അലെപ്പോ , ഹോംസ്, ദാര എന്നിവ വിമതർ കീഴടക്കി. പ്രതിരോധമില്ലാതെ ദമാസ്കസ് കൂടി വിമതരുടെ അധികാരത്തിലായതോടെ ആറ് ദശാബ്ദങ്ങളായി തുടർന്നുവന്ന അസദ് കുടുംബവാഴ്ചക്കാണ് അന്ത്യമായത്.
