അത്തോളി : ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി മരിച്ചത് തിരുവങ്ങൂർ, അത്തോളി സ്കൂളുകളിലെ വിദ്യാർത്ഥികൾ. മരണപ്പെട്ട കാപ്പാട് വികാസ് നഗര്‍ പാണംകുളം കുനി അവനിക (14) തിരുവങ്ങൂർ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ഥിവ് (17) അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയുമാണ്.
മംഗലാപുരം ചെന്നൈ മെയില്‍ തട്ടിയാണ് ഇരുവരും മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് സംഭവം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി ഏറെ വൈകി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അവനിക പാണംകുളം കുനി സുരേഷ് റീന ദമ്പതിമാരുടെ മകളാണ്. പാര്‍ഥിവ് തിതിരുവങ്ങൂര് കോയിപ്പറമ്പത്ത് സുബീഷിന്റെയും സുനിഷയുടെയും മകനാണ്.
റെയില്‍വേ സ്റ്റേഷന് അരകിലോമീറ്റര്‍ തെക്കുമാറിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

