ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട്
ജില്ലയിൽ ഞായറാഴ്ച ഹർത്താലിന്ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണു വോട്ടെടുപ്പ് നടന്നത്.
സംഘർഷ സാധ്യത മുന്നിൽ കണ്ട് കനത്ത പൊലീസ് കാവലിലാണ് വോട്ടെടുപ്പ് നടന്നത്.
ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി അതിൽ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു
