അത്തോളി: കയർ ബോർഡിന്റെ നേതൃത്വത്തിൽ കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയതിന്റെ സഹകരണത്തോടെ വനിതകൾക്കായി ചകിരി നാര് കരകൗശല നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. രണ്ട് മാസം നീണ്ടുനിന്ന പരിശീലന ക്യാമ്പിൽ 20 വനിതകളാണ് പങ്കെടുത്തത്. പരിശീലനത്തിൽ പങ്കെടുത്തവർക്ക് പ്രതിമാസം 3,000 രൂപ വീതം സ്റ്റൈപെന്റും നൽകിയിരുന്നു.
സമാപന ചടങ്ങിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വനിതകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സമാപന പരിപാടി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ടി. ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമീണ ഗ്രന്ഥാലയം സെക്രട്ടറി മനോജ് എൻ. ടി സ്വാഗതം ആശംസിച്ചു. ഷൈജു ടി. കെ ( ഓഫീസർ ഇൻ ചാർജ് കയർ ബോർഡ് കണ്ണൂർ )പദ്ധതി വിശദീകരണം നടത്തി.
വനിതാ വേദി പ്രതിനിധി രഞ്ജിത നന്ദി പറഞ്ഞു.
