കൊയിലാണ്ടി: ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘തക്കാരവന്തൽ’ എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
കൊയിലാണ്ടി യു.എ. ഖാദർ പാർക്കിൽ നടന്ന പരിപാടി അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി.
റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. എ കെ സി എ ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് മുഖ്യപ്രഭാഷണം നടത്തി.
